ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയെ അഞ്ചാമത്തെ പ്രവിശ്യയാക്കാനൊരുങ്ങി പാകിസ്താന്‍
ഇസ്‌ലാമാബാദ്: ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയെ അഞ്ചാമത്തെ പ്രവിശ്യയാക്കാനൊരുങ്ങി പാകിസ്താന്‍. മേഖലയില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയിലെത്തി പ്രഖ്യാപനം നടത്തുമെന്നും കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ കാര്യ മന്ത്രി അലി അമീന്‍ ഗന്ദാപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രഭരണപ്രദേശമായ ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവയ്‌ക്കൊപ്പം ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മേഖലയും തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ നിരവധി തവണ പാകിസ്താനെ അറിയിച്ചിരുന്നു. അനധികൃതമായി പിടിച്ചടക്കിയ പ്രദേശങ്ങളില്‍ യാതൊരു അവകാശവും ഉന്നയിക്കാന്‍ അവകാശമില്ലെന്നും പാക് അധിനിവേശ […]
 
         
                         
			 
			 
			 
			









