ഒമ്പത് മാസം കടലിൽ; USS Abraham Lincoln-ൽ ജീവനക്കാരുടെ മാനസിക സമ്മർദം രൂക്ഷം, കുടുംബങ്ങൾ ആശങ്കയിൽ
വാഷിങ്ടൺ: മധ്യപൂർവദേശത്തെ നീണ്ടുനിൽക്കുന്ന സൈനിക വിന്യാസത്തിനിടെ യുഎസ് നേവിയുടെ വിമാനവാഹിനിക്കപ്പൽ USS Abraham Lincoln-ലെ ജീവനക്കാരുടെ മാനസികാരോഗ്യവും ജീവിതസാഹചര്യങ്ങളും സംബന്ധിച്ച് ഗുരുതര ആശങ്കകൾ ഉയരുന്നു. ഏകദേശം 5,000 നാവികരും മറൈൻസും ഉൾപ്പെടുന്ന കപ്പൽ ഒമ്പത് മാസത്തോളമായി വിന്യാസത്തിലാണെന്നും 250 ദിവസത്തോളം തുടർച്ചയായി കരതൊടാതെ കടലിൽ കഴിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീണ്ടുനിൽക്കുന്ന ദൗത്യം ജീവനക്കാരിൽ വലിയ മാനസിക സമ്മർദം സൃഷ്ടിക്കുന്നുവെന്നാണ് കുടുംബാംഗങ്ങളും ചില ജീവനക്കാരും പറയുന്നത്. കപ്പലിലെ സാഹചര്യങ്ങളെക്കുറിച്ച് കുടുംബങ്ങളിൽ നിന്ന് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് സാൻ […]









